‘എന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ല, പോയവര്‍ മറുപടി പറയട്ടെ’; കോണ്‍ഗ്രസ് വീണപ്പോള്‍ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി ശശി തരൂര്‍; തരൂരിന് രാജിവച്ചിട്ടു വിമര്‍ശിക്കാമെന്നു തിരിച്ചടിച്ച്‌ എം.എം. ഹസന്‍; ദേശീയ തലത്തിലെ തോല്‍വിയില്‍ കനത്ത പോര്; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചകളോ…?

Spread the love

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍.

video
play-sharp-fill

തോല്‍വിയെക്കുറിച്ചു പ്രചാരണത്തിനു പോയവര്‍ മറുപടി പറയട്ടെ. തന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സഹായങ്ങള്‍ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു.

ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നു മറ്റൊരു വേദിയിലും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂര്‍ വന്നതെന്നും ഒരുതുള്ളി വിയര്‍പ്പു പോലും ഒഴുകിയിട്ടില്ലെന്നുമുള്ള രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനും രംഗത്തുവന്നു.

നെഹ്‌റുവിനെ വിമര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂര്‍ അതിന് മുതിര്‍ന്നത് ശരിയല്ല.

രാജിവെച്ച്‌ വിമര്‍ശിക്കാം. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂര്‍ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയര്‍പ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്‌കരിച്ചാണ് തരൂര്‍ ലേഖനമെഴുതിയതെന്നും ഹസന്‍ പറഞ്ഞു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു പരാമര്‍ശം.