കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി; റീകൗണ്ടിംഗ് നടത്താൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

Spread the love

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂർ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം കർണാടക ഹൈക്കോടതി റദ്ദാക്കി. കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി റദ്ദാക്കിയത്.

ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച്‌ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന്, മണ്ഡലത്തില്‍ റീകൗണ്ടിംഗ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റീസ് ആർ ദേവദാസിന്‍റെ ബെഞ്ച് നിര്‍ദേശം നല്‍കി. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നഞ്ചഗൗഡ അറിയിച്ചു.

അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്ന് നഞ്ചഗൗഡയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോ‌ടതി വിധി 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group