
ഡൽഹി: കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകള്‍ ഇന്ന് ഡൽഹിയില്‍ വീണ്ടും ചേരും.
രാവിലെ പത്ത് മണിയോടെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി കൂടുതല്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ ധാരണ ഉണ്ടാക്കും. ഡൽഹിയില്‍ തുടരുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പുറമെ വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ചർച്ചകള്‍ക്കായി ഡൽഹിയില്‍ എത്തി.
തിരുവനന്തപുരം ജില്ലയില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളില്‍ ചർച്ചകള്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ ജില്ലയില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.



