ഭാരത ഭാഗ്യ വിധാതാക്കള്‍ നാം ഭാവി രചിക്കും വര്‍ണ്ണങ്ങള്‍… തിരഞ്ഞെടുപ്പ് ഉഷാറാക്കാൻ കെ.എസ് ചിത്രയുടെ ഗാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തംലേഖകൻ
കോട്ടയം : വോട്ടര്‍മാരുടെ ഇടയിലേക്ക് ബോധവത്കരണ പാട്ടുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കെ. എസ് ചിത്രയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പ്രത്യേകതയും അവകാശങ്ങളും എല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 ശതമാനം എത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെതാണ് ഈ ആശയം. വോട്ടവകാശം നമുക്ക് കിട്ടിയ മഹാ അവകാശമാണെന്നും നമ്മുടെ നിധിയായ അവകാശമാണെന്നും പാട്ടിലൂടെ ജനങ്ങളെ അറിയിക്കുന്നു. ഭയങ്ങളില്ലാതെ സ്വതന്ത്ര മനസ്സോടെ തിരഞ്ഞെടുക്കാം നമ്മുടെ പ്രതിനിധിയെ എന്നും ആഹ്വാനം ചെയ്യുന്നു. തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ മഹോത്സവങ്ങളല്ലെ എന്നും പറയുന്നു. വോട്ടറാണ് ഭാരതത്തിന്റെ ഭാവി രചിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്കരണ പാട്ടില്‍ പറയുന്നുണ്ട്.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി. സദാശിവമാണ് തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കിയത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റേതാണ് വരികള്‍. മാത്യു ടി ഇട്ടിയുടേതാണ് ഈണം.