തിരഞ്ഞെടുപ്പ് പൂർത്തിയായി; പ്രചാരണ സാമഗ്രികൾ ഉടൻ നീക്കണം, ഇല്ലാത്തപക്ഷം ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും; കർശന നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ച എല്ലാ പ്രചാരണ സാമഗ്രികളും ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം.

video
play-sharp-fill

​സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ തുടങ്ങിയവ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുൻകൈയെടുത്ത് അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്ന് നിർദ്ദേശത്തിൽ പറയുന്നു.

കർശന നടപടികൾ
നിർദ്ദേശം ലംഘിച്ച് നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് നീക്കം ചെയ്യും.

ഇതിനായി വരുന്ന ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും, ഈ തുക സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം (Green Protocol) കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.