രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: അംഗീകാരമില്ലാത്ത 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി.

രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.. ആര്‍പി ആക്‌ട് 1951ലെ സെക്ഷന്‍ 29എ, 29 സി പ്രകാരമായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരിക്കുന്നത്.