video
play-sharp-fill
മോദിയെ കാത്തിരിക്കുന്നത് വാജ് പേയിയുടെ വിധിയോ..? ഇന്ത്യ തിളങ്ങൽ പരസ്യത്തിന് വാജ്‌പേയി ചിലവഴിച്ചതും കൂടുതൽ ഒഴുക്കി മോദി; തിരഞ്ഞെടുപ്പിനു മുൻപ് പരസ്യത്തിനായി ചിലവഴിച്ചത് ആയിരം കോടി; മോദിക്ക് വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

മോദിയെ കാത്തിരിക്കുന്നത് വാജ് പേയിയുടെ വിധിയോ..? ഇന്ത്യ തിളങ്ങൽ പരസ്യത്തിന് വാജ്‌പേയി ചിലവഴിച്ചതും കൂടുതൽ ഒഴുക്കി മോദി; തിരഞ്ഞെടുപ്പിനു മുൻപ് പരസ്യത്തിനായി ചിലവഴിച്ചത് ആയിരം കോടി; മോദിക്ക് വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ തിളങ്ങുന്നു പ്രചരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പ്രധാനമന്ത്രി എ.ബി വാജ് പേയിയുടെ ഗതിയാണോ നരേന്ദ്രമോദിയെയും കാത്തിരിക്കുന്നത്. വാജ്‌പേയി ചിലവഴിച്ചതിൽ കൂടുതൽ തുക പരസ്യത്തിനായി കഴിഞ്ഞ ഒരു മാസത്തിനിടെ മോദി ചിലവഴിച്ചതായി റിപ്പോർട്ട് വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള നിഗമനം ശക്തമായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരം കോടി രൂപയാണ് ഇതുവരെയാണ് നരേന്ദ്രമോദി സർക്കാർ ചിലവഴിച്ചിരിക്കുന്നത്. ഇതിനിടെ കാശ്മീരിലുണ്ടായ ഭീകരാക്രമണവും, തുടർന്നുണ്ടായ തിരിച്ചടിയും രാഷ്ട്രീയ പ്രചാരണമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചടി നൽകി. ഭീകരാക്രമണത്തിന്റെ ചിത്രങ്ങളും, പട്ടാളക്കാരുടെ ചിത്രങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദേശമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നരേന്ദ്രമോദിയ്ക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്രമോദി സർക്കാർ അടുത്തിടെ പ്രസിദ്ധീകരിച്ച പരസ്യങ്ങൾക്കായി ചിലവിട്ടത് 100 കോടിയോളം രൂപ. അടുത്തു വരുന്ന സർക്കാരാവും ഈ തുക അടക്കേണ്ടി വരുന്നത് . മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉള്ള വികസന പരിപാടികളെക്കുറിച്ച് ഉള്ള പരസ്യങ്ങൾ ആണ് ഏറെയും .

പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപു മാത്രമേ നരേന്ദ്രമോദിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിൽക്കാനാകു . ‘ദി പ്രിന്റ്’ ഓൺലൈൻ വാർത്താ പോർട്ടൽ വ്യക്തമാകുന്നത് പത്രങ്ങളിലെ പരസ്യങ്ങൾക്കു മാത്രം 100 കോടി രൂപയെങ്കിലും ചെലവിട്ടിരിക്കാം എന്നാണ് .എന്നാൽ പൊതുജനത്തിന് വ്യക്തമായ കണക്ക് ലഭ്യമല്ല.
ഇതിനിടെ സൈനിക നടപടിയ്ക്കിടെ പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ സൈനികൻ അഭിനന്ദൻ വർധമാന്റെ ചിത്രം സഹിതം പ്രചാരണം നടത്തിയ നരേന്ദ്രമോദിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് എത്തി. ഇത്തരത്തിൽ സൈനികരുടെ ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നരേന്ദ്രമോദിയെ വിലക്കിയിരിക്കുന്നത്.
വാജ്‌പേയി സർക്കാർ അധികാരത്തിൽ എത്തിയ സമയത്ത് ഇന്ത്യ തിളങ്ങുന്നു പരസ്യത്തിനായി കോടികളാണ് ചിലവഴിച്ചത്. എന്നാൽ, ഇതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് വാജ്‌പേയി നേതൃത്വം നൽകിയ എൻഡിഎ സർക്കാരിനു നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാർ കോടികൾ ചിലവഴിച്ചിരിക്കുന്നത് വാർത്തയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group