
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ നേതാക്കള്‍ക്ക് നിർദേശം നല്‍കി ബിജെപി.
നേതാക്കളോട് പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിർദേശം നല്‍കിയത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കെ.സുരേന്ദ്രൻ തൃശ്ശൂരിലും, വി.മുരളീധരൻ കഴക്കൂട്ടത്തും മത്സരത്തിനിറങ്ങാനാണ് സാധ്യത.
വട്ടിയൂർക്കാവില്‍ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്
വട്ടപ്പൂജ്യമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ. അക്കൗണ്ട് തുറക്കുന്നതിലപ്പുറം മികച്ച മുന്നേറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങള്‍ തിരിച്ചാണ് പ്രവർത്തനം. രാജ്യത്ത് ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമ്ബോഴും എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ വേരാഴ്ന്ന കേരളത്തിലെ മണ്ണാണ് ബിജെപി പ്രതീക്ഷകള്‍ക്ക് എന്നും തടസ്സമാകാറ്. ഒരിക്കലും ചേർന്നു പോകാത്ത കേരളത്തിലെ ഗ്രൂപ്പിസവും ബിജെപി പ്രതീക്ഷകളെ തച്ചുടക്കാറാണ്. ഇവിടെ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നേതൃത്വം വെല്ലുവിളികളെ അതിജീവിക്കേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേർന്ന കോർ കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാൻ നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കി.