video
play-sharp-fill

‘ചതിക്കല്ലേടാ’ എന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറു തുടര്‍ന്നു; രമ്യയെ എറിഞ്ഞിട്ടത് കോണ്‍ഗ്രസുകാരാണെന്നു ആരോപണം , വീഡിയോ പുറത്തു വിട്ട് സിപിഎം പ്രവര്‍ത്തകര്‍

‘ചതിക്കല്ലേടാ’ എന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറു തുടര്‍ന്നു; രമ്യയെ എറിഞ്ഞിട്ടത് കോണ്‍ഗ്രസുകാരാണെന്നു ആരോപണം , വീഡിയോ പുറത്തു വിട്ട് സിപിഎം പ്രവര്‍ത്തകര്‍

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ആലത്തൂരില്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു വീഴ്ത്തിയ ആരോപണം വ്യാജമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്ന തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ‘ചതിക്കല്ലേടാ’ എന്നാക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും ‘ചതിക്കല്ലേടാ’ എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കല്ലേറില്‍ പരുക്കേറ്റ രമ്യ ഹരിദാസിനെയും അനില്‍ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.