play-sharp-fill
ലോക്‌സഭ തിരഞ്ഞെടുപ്പ്: 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു ; കോട്ടയത്ത് 11 സ്ഥാനാർത്ഥികൾ

ലോക്‌സഭ തിരഞ്ഞെടുപ്പ്: 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു ; കോട്ടയത്ത് 11 സ്ഥാനാർത്ഥികൾ

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ (ഏപ്രില്‍ 03 ) 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്ന് മാത്രം ലഭിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:


തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂര്‍ 13, ആലത്തൂര്‍ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂര്‍ 17, കാസര്‍കോട് 10.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് 28 ന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിര്‍ദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കോട്ടയം തൃശൂരുമാണ്(11 വീതം). കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ്(3).

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ(എപ്രില്‍ 4)യാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 5 ന് നടക്കും.