ചെലവ് നിരീക്ഷണം കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണം- കേന്ദ്ര നിരീക്ഷകന്‍
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ് നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ് നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.മണ്ഡലത്തിലെ അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുമായും അക്കൗണ്ടിംഗ് ടീമുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം. ചെലവു നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി വീഡിയോ വ്യൂവിംഗ് ടീമിന് കൈമാറണം. ചെലവ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.പെയ്ഡ് ന്യൂസ്, അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് എം.സി.എം.സി സെല്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ വേഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഗണേഷ് പ്രസാദ് നിര്‍ദേശിച്ചു.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്കുമാറും യോഗത്തില്‍ പങ്കെടുത്തു.