
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളില്‍ നടക്കും.
അതേസമയം, തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നാണ് യോഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കാനാണ് യോഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയില്‍ സിപിഎം ഉറപ്പ് നല്‍കിക്കഴിഞ്ഞു.
നേരത്തെ, തൊണ്ടി മുതല്‍ കേസില്‍ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കുമെന്നാണ് യോഗത്തിലെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


