
മലപ്പുറം: മലപ്പുറം തെന്നലയില്‍ കൊട്ടിക്കലാശത്തില്‍ മാരകായുധങ്ങളുമായെത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി നല്‍കാനൊരുങ്ങി സിപിഎം പ്രവർത്തകർ. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ആഘോഷം. കുട്ടികള്‍ ഉള്‍പ്പെടെ കൊട്ടിക്കലാശത്തില്‍ എത്തിയിരുന്നു. കൊട്ടിക്കലാശം കൊഴുപ്പിക്കാനായിരുന്നു മാരാകായുധങ്ങള്‍ പ്രവർത്തിപ്പിച്ചതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ വാദം.
മുതിർന്ന നേതാക്കൾ ഇത് തടഞ്ഞില്ലെന്നും അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്നും തിരൂരങ്ങാടി പൊലീസില്‍ ഉടൻ പരാതി നല്‍കുമെന്നും സിപിഎം പ്രവർത്തകർ അറിയിച്ചു. ഇന്നലെ നൂറുകണക്കിനാളുകളാണ് കൊട്ടിക്കലാശം കാണാനായി എത്തിയിരുന്നത്.


