തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (SNDP) ക്ക്  കുട, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) പാർട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു.

video
play-sharp-fill

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നങ്ങൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ (De-listed Political Parties) പട്ടികയിൽ ഉൾപ്പെട്ട ഈ പാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും തൽക്കാലികമായി നിഷ്‌ക്രിയ രാഷ്ട്രീയപാർട്ടികളുടെ പട്ടികയിൽ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. തുടർന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ  പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.