
മോദിയെ വീണ്ടും പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കണം; രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തംലേഖകൻ
കോട്ടയം : രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നരേന്ദ്ര മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് ചട്ടലംഘനമായി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് അലിഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമണ്‍ സിങ് ചട്ടലംഘനത്തിനാസ്പദമായ പരാമര്‍ശം നടത്തിയത്. ‘നമ്മളെല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്, എല്ലാവരും മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു. മോദി പ്രധാനമന്ത്രി ആവേണ്ടത് രാജ്യത്തിനും സമൂഹത്തിനും അത്യാവശ്യമാണ്.’ -എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഗവര്‍ണറുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോര്‍ട്ട് തേടുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അതോടെയാണ് കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയത്.