
സ്വന്തംലേഖകൻ
കോട്ടയം : രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിൽ. മുന്നൂറിലധികം സീറ്റുകളിലാണ് ബിജെപി സഖ്യ കക്ഷിയായിട്ടുള്ള എൻഡിഎ മുന്നണി മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് പ്രധാന കക്ഷിയായിട്ടുള്ള യുപിഎയ്ക്ക് 122 ആണ് നിലവിലെ സീറ്റ് നില. സമാജ്‌വാദി പാർട്ടിക്ക് എട്ടും മറ്റുള്ളവർക്ക് 99 സീറ്റുകളുമാണ് നിലവിലെ ലീഡ് നില.
കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് യുഡിഎഫ് 20 മണ്ഡലങ്ങളിലും മുന്നിട്ടു നിൽക്കുകയാണ്.