video
play-sharp-fill

തിരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസനെതിരെ ചെരുപ്പേറ് , ബി.ജെ.പി ഹനുമാൻ സേന പ്രവർത്തകർക്കെതിരെ കേസ്

തിരഞ്ഞെടുപ്പ് റാലിക്കിടെ കമൽ ഹാസനെതിരെ ചെരുപ്പേറ് , ബി.ജെ.പി ഹനുമാൻ സേന പ്രവർത്തകർക്കെതിരെ കേസ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. കമൽ ഹാസൻ സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വേദിയിലേക്ക് ചെരുപ്പുകൾ വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ മക്കൾ നീതി മയ്യം പ്രവർത്തകർ പൊലീസിൽ പരാതി നൽകി. ഗോഡ്‌സെക്കെതിരെ കമൽ ഹാസൻ നടത്തിയ പരാമർശമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി, ഹനുമാൻ സേന സംഘടനകളിലെ പതിനൊന്നോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ്‌സെക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കമൽ ഹാസനെതിരെ ഒരു വിഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കമലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.