video
play-sharp-fill

മാനന്തവാടിയിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു

മാനന്തവാടിയിൽ വോട്ടു ചെയ്യാനെത്തിയ യുവതി കുഴഞ്ഞുവീണു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 129ാം നമ്പർ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാൽ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകൾക്കൊപ്പം വരിനിൽക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസറും ചേർന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയിൽ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭർത്താവും വോട്ടു ചെയ്ത് മടങ്ങി. 1162 വോട്ടർമാരുള്ള ഈ ബൂത്തിൽ വോട്ടിങ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മുതൽ തന്നെ ക്യൂ ആരംഭിച്ചിരുന്നു.