play-sharp-fill
മൂന്നാംഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും

മൂന്നാംഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും

സ്വന്തംലേഖകൻ

കോട്ടയം : മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ കൊട്ടിക്കലാശിക്കുക. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നാളെ പ്രചരണം അവസാനിക്കുന്നത്. അതിനിടെ ശേഷിച്ച മണിയ്ക്കൂറുകളിൽ സാധ്യമായ അവസാന വോട്ടും നേടാനുറച്ച് ബി.ജെ.പി യും പ്രതിപ ക്ഷ പാർട്ടികളും പ്രചരണം ശക്തമാക്കി. ദക്ഷിണേന്ത്യയിൽ നിന്ന് കേരളവും കർണ്ണാടകവും ആണ് മൂന്നാം ഘട്ടത്തിൽ ബൂത്തിലെത്തുന്നത്. കേരളത്തിലെ 20 ഉം കർണ്ണാടകത്തിലെ 14 ഉം ഗോവയിലെ 2 ഉം മണ്ഡലങ്ങളിൽ നാളെ വൈകിട്ട് പ്രചരണം അവസാനിക്കും. ഗുജറാത്തിലെ 26 ഉം മഹാരാഷ്ട്രയിലെ 14 ഉം ഉത്തർപ്രദേശിലെ 10 ഉം പശ്ചിമ ബംഗാളിലെ 5 ഉം മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം നാളെ കൊട്ടിക്കലാശിക്കും. പ്രവചനം അസാധ്യമാക്കുന്ന വിധത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇവിടങ്ങളിൽ ബി.ജെ.പി യും കോൺഗ്രസ്സും പ്രമുഖ നേതാക്കളുടെ സാന്നിധ്യം എല്ലാ മണ്ഢലങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ 7 ഒഡിഷയിലെ 6 ബീഹാറിലെ 5 അസാമിലെ 4 ജമ്മു കാശ്മിരിലെയും ദാദ്രനഗർ ഹവേലിയിലെയും ദാമൻ ഡ്യു വിലെ ഒരു മണ്ഡലത്തിലെയും പരസ്യ പ്രചരണവും നാളെ കൊടിയിറങ്ങും. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച ത്യപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ് നടക്കുക. ഇവിടുത്തെ പരസ്യ പ്രചരണവും ഞയറാഴ്ച സമാപിക്കും. മൂന്നാംഘട്ടത്തിൽ നാളെ പ്രചരണം അവസാനിക്കുന്ന സാഹചര്യത്തിൽ പരമാവധി പ്രചരണം ശക്തമാക്കാനാണ് രാഷ്ട്രിയ പാർട്ടികളുടെ തീരുമാനം. അതേസമയം മൂന്നാംഘട്ട പ്രചരണം നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ ക്രമീകരണങ്ങൾ നാളെ അവലോകനം ചെയ്യും. പശ്ചിമ ബംഗാളിലും ജമ്മുകാശ്മിരിലും രണ്ടാംഘട്ടത്തിൽ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ അർധ സൈനിക വിന്യാസം ഈ സംസ്ഥാനങ്ങളിൽ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.