പോസ്റ്റല്‍ ബാലറ്റ് ; മാര്‍ഗ്ഗനിര്‍ദേശങ്ങളായി

പോസ്റ്റല്‍ ബാലറ്റ് ; മാര്‍ഗ്ഗനിര്‍ദേശങ്ങളായി

സ്വന്തംലേഖകൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ്, തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പുറമേ പോലീസ്, ഫയര്‍ഫോഴ്സ്, ഹോംഗാര്‍ഡ്സ് എന്നിവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്.
സ്വന്തം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ തന്നെ ഡ്യൂട്ടി കിട്ടിയിട്ടുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റുമാണ് നല്‍കുക. പോസ്റ്റല്‍ ബാലറ്റ് ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് വോട്ടു ചെയ്യുന്നതിനായി ഏപ്രില്‍ 22 ന് വിതരണ കേന്ദ്രങ്ങളില്‍  പോളിംഗ് കേന്ദ്രം സജ്ജമാക്കും.
പോസ്റ്റല്‍ ബാലറ്റിനൊപ്പം നല്‍കേണ്ട സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ ഈ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ഗസറ്റഡ് ഓഫീസറുടെ സേവനം ഉണ്ടായിരിക്കും.
വോട്ടിംഗിനു ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത് സീല്‍ ചെയ്ത കവര്‍ മണ്ഡലാടിസ്ഥാനത്തില്‍ തരം തിരിച്ച് എണ്ണി രജിസ്റ്ററില്‍ രേഖപ്പെടുത്തി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും.