video
play-sharp-fill

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 1530587 വോട്ടര്‍മാര്‍ 

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 1530587 വോട്ടര്‍മാര്‍ 

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി ആകെ 15,30,587 വോട്ടര്‍മാരാണുളളത്. ഇതില്‍ 751371 പുരുഷന്‍മാരും 779206 സ്ത്രീകളും ഇതരലിംഗ വിഭാഗത്തില്‍പ്പെടുന്ന 10 പേരും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍  വോട്ടര്‍മാരുളളത് കടുത്തുരുത്തി നിയോജക മണ്ഡല ത്തിലാണ്- 181036 പേര്‍, ഏറ്റവും കുറവ് കോട്ടയം മണ്ഡലത്തിലും – 156657 പേര്‍.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25വരെ സമയം അനുവദിച്ചിരുന്നു. എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

നിയമസഭാ നിയോജകമണ്ഡലം തിരിച്ചുളള വോട്ടര്‍മാരുടെ എണ്ണം ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പുരുഷന്‍മാര്‍    സ്ത്രീകള്‍ ഇതര ലിംഗക്കാര്‍ ആകെ

പാലാ             87036 90514 0            177550

കടുത്തുരുത്തി 89344 91690 2            181036

വൈക്കം 78824 81939 2            160765

ഏറ്റുമാനൂര്‍ 79462 82130 1            161593

കോട്ടയം  76043 80614 0            156657

പുതുപ്പളളി 82915 85908 3               168826

ചങ്ങനാശ്ശേരി 80457 86259 1            166717

കാഞ്ഞിരപ്പള്ളി 87678 91029 1            178708

പൂഞ്ഞാര്‍ 89612 89123 0            178735