
27,763 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി അനധികൃതമായി സ്ഥാപിച്ചിരുന്ന 27,763 സാമഗ്രികള്‍ ഡിഫേയ്സ്മെന്‍റ് സ്ക്വാഡുകള്‍ നീക്കം ചെയ്തു. ഇവയില്‍ 26509 എണ്ണം പൊതു സ്ഥലത്തും 1254 എണ്ണം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലുമായിരുന്നു.
സ്ഥലമുടമകളുടെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ പ്രദര്‍ശിപ്പിച്ച 149പോസ്റ്ററുകളും 193 ബാനറുകളും നീക്കം ചെയ്തു. പൊതു സ്ഥലത്തുനിന്നും 24680 പോസ്റ്ററുകളും 439 ബാനറുകളും നീക്കം ചെയ്തു. 13 ചുമരെഴുത്തുകളും മായ്ച്ചിട്ടുണ്ട്.
Third Eye News Live
0