തദ്ദേശ തെരഞ്ഞെടുപ്പ്‌: പേര്‌ ചേർക്കാൻ അപേക്ഷിച്ചത്‌ 15.9 ലക്ഷം പേർ; തിരുത്തലിന് 7,406 പേർ

Spread the love

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനായി ഇതുവരെ 15,94,379 അപേക്ഷകൾ ലഭിച്ചു. പേര് തിരുത്തലിന് 7,406 അപേക്ഷയും വാർഡ്‌മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകി. 1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. അന്തിമ പട്ടിക 30ന് പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.

വോട്ടർ പട്ടികയെ സംബന്ധിച്ച സംശയങ്ങൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാറുമായി ബന്ധപ്പെട്ട് വിശദീകരണം നേടാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group