തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം നഗരസഭയിലെ വാര്‍ഡുകള്‍ പുനര്‍ വിഭജിച്ചു ; അറിയാം അന്തിമ വിജ്ഞാപന പ്രകാരമുള്ള നഗരസഭയിലെ വാര്‍ഡുകളും നമ്പറുകളും

Spread the love

കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം നഗരസഭയിലെ വാര്‍ഡുകളുടെ പരിധികളിലും നമ്പറുകളിലും മാറ്റം വരുത്തിയ അന്തിമ വിജ്ഞാപനം വന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നഗരസഭയില്‍ ആകെ 53 വാര്‍ഡുകളാണുള്ളത്. പുതുക്കിയ നമ്പറുകളോടെയുള്ള വാര്‍ഡുകളുടെ പട്ടിക താഴെ:

ആകെ വാര്‍ഡുകള്‍-53
1. ഗാന്ധിനഗര്‍ നോര്‍ത്ത്
2. സംക്രാന്തി
3. പാറമ്പുഴ
4. പള്ളിപ്പുറം
5. നട്ടാശേരി
6. പുത്തേട്ട്
7. കുമാരനല്ലൂര്‍ ടൗണ്‍
8. എസ്‌എച്ച്‌ മൗണ്ട്
9. പുല്ലരിക്കുന്ന്
10. മള്ളൂശേരി
11. നാഗമ്പടം നോര്‍ത്ത്
12.
13. മുള്ളന്‍കുഴി
14. മൗണ്ട് കാര്‍മല്‍
15. കഞ്ഞിക്കുഴി
16. ദേവലോകം
17. മുട്ടമ്പലം
18. കളക്ടറേറ്റ്
19. ഈരയില്‍കടവ്
20. കത്തീഡ്രല്‍
21. കോടിമത നോര്‍ത്ത്
22. ട്രാവന്‍കൂര്‍ സിമന്‍റ്സ്
23. മുപ്പായിക്കാട്
24. മൂലവട്ടം
25. കാക്കൂര്‍ മുത്തന്‍മാലി
26. ചെറ്റിക്കുന്ന്
27. പവര്‍ഹൗസ്
28. പന്നിമറ്റം
29. ചിങ്ങവനം
30. പാലമൂട്
31. പുത്തന്‍തോട്
32. മാവിളങ്ങ്
33. പള്ളം
34. കണ്ണാടിക്കടവ്
35. മറിയപ്പളളി
36. തുറമുഖം
37. കാഞ്ഞിരം
38. പാണംപടി
39. ഇല്ലിക്കല്‍
40. പുളിനാക്കല്‍
41. പള്ളിക്കോണം
42. താഴത്തങ്ങാടി
43. പുത്തനങ്ങാടി
44. തിരുവാതുക്കല്‍
45. പതിനാറിൽചിറ
46. കാരാപ്പുഴ
47. മിനി സിവില്‍ സ്റ്റേഷന്‍
48. തിരുനക്കര
49. പഴയ സെമിനാരി
50. വാരിശേരി
51. തുത്തൂട്ടി
52. ടെന്പിള്‍ വാര്‍ഡ്
53. ഗാന്ധിനഗര്‍ സൗത്ത്

പുതിയ വാര്‍ഡുകളിലേക്കുള്ള മാറ്റം: അറിയേണ്ട കാര്യങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വാർഡുകളിലേക്ക് മാറേണ്ടിവരുന്നവര്‍ ഉടന്‍ ഒന്നും ചെയ്യേണ്ടതില്ല. വീടുകളുടെ വിവരങ്ങൾ കംപ്യൂട്ടര്‍ സിസ്റ്റം മുഖേന സ്വയം പുതുക്കപ്പെടുന്നതാണ്, അതിനാല്‍ പുതിയ നമ്പറിലേക്ക് മാറ്റം സ്വാഭാവികമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഭൂവുടമകൾക്ക് കരം അടയ്ക്കുന്നതിന് നിലവിലെ നമ്പർ ഉപയോഗിക്കാവുന്നതാണ്. വിലാസത്തിലെ വാര്‍ഡ് വിവരങ്ങൾ ഉടന്‍ തന്നെ മാറ്റപ്പെടുകയില്ല. പുതിയ വീട്ടുനമ്പറുകൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുകയും വീടുകളിൽ പതിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.