video
play-sharp-fill

കരുണാകരന്റെ പേരിൽ വൻ തട്ടിപ്പ്: കരാറുകാരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ; അറസ്റ്റിലായവരിൽ മുൻ കെ.പി.സി.സി നേതാവും

കരുണാകരന്റെ പേരിൽ വൻ തട്ടിപ്പ്: കരാറുകാരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ; അറസ്റ്റിലായവരിൽ മുൻ കെ.പി.സി.സി നേതാവും

Spread the love
സ്വന്തം ലേഖകൻ
ചെറുപുഴ: കെ.കരുണാകരന്റെ പേരിൽ അദ്ദേഹം മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസുകാർ തട്ടിപ്പ് തുടരുന്നു. കരുണാകരന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.പി.സി.സി നേതാവ് അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നത്. ചെറുപുഴയിൽ കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ ജോസഫ് മുതുപാറ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കളും, ലീഗ്നേതാവും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.
കെ. പി. സി. സി മുൻ എക്സിക്യൂട്ടിവ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ട്രസ്റ്റ് ചെയർമാനുമായ കെ കുഞ്ഞികൃഷ്ണൻ നായർ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ പി.എ ആയിരുന്ന മുസ്‌ളിം ലീഗ് നേതാവ് കാസർകോട്ടെ പി വി അബ്ദുൾ സലീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയായിരുന്ന ജെ. സെബാസ്റ്റ്യൻ, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് സി. ഡി. സ്‌കറിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ ജയിംസ് പന്തമാക്കൽ, വി പി ദാസൻ എന്നിവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ട്രസ്റ്റിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനായ ജോസഫിന് 1.34 കോടി കുടിശിക നൽകാനുണ്ടായിരുന്നു. തുക നൽകാമെന്ന് പറഞ്ഞ് ജോസഫിനെ സെപ്തംബർ 5ന് യോഗത്തിലേയ്ക്ക് വിളിച്ചുവരുത്തിയെങ്കിലും നൽകിയില്ല. അന്നുതന്നെ ജോസഫിനെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെ. പി. സി. സി ജോസഫിന്റെ കുടുംബത്തിന് അറുപതു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.