തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറായി. ഇലക്ഷന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ക്രോഡീകരിക്കും. എഡിജിപി എസ് ആനന്ദകൃഷ്ണനാണ് സെല്ലിന്റെ ചുമതല.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം പോലീസ് ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന നടപടി നടന്നുവരികയാണന്നും പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ഷൻ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചതിനോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അതിർത്തി സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. തമിഴ്‌നാട് ഡിജിപിയാണ് ഇതിന്റെ അധ്യക്ഷൻ.