കോട്ടയം ജില്ലയിൽ നാളെ (22/05/2025) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വലിയ കുളം ട്രാൻസ്ഫോർമർ പരിധിയിൽ 22-05 -2025 രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, അമ്പലക്കൊടി, കോയിപ്പുറം, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, അമ്പലക്കൊടി, കോയിപ്പുറം, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അളിഞ്ഞി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇന്ത്യാർ, ആൻഡ്രൂ കവല, കുരുവിനാൽ, മുത്തോലി, മുത്തോലിക്കടവ്,ആക്കക്കുന്ന്, പുലിയന്നൂർ ആശ്രമം ,അള്ളുങ്കൽകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ വഞ്ചാങ്കൽ, എം.ഇ.എസ് ജംഗ്ഷൻ, മുസ്‌ലിം ഗേൾസ് സ്കൂൾ, വെള്ളാത്തൊട്ടി, പയസ്മൗണ്ട് മഠം എന്നീ സ്ഥലങ്ങളിൽ 10am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടുകളം , നടേപീടിക, മൂത്തേടം ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം , താളിക്കല്ല് , ഇളപ്പാനി, മണ്ണൂർപ്പള്ളി,മണൽ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ പടി, കുഴിപ്പുരയിടം ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പെരുംകാവ്,വാഴത്ര ക്രഷർ,മന്ദിരം ജംഗ്ഷൻ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ക്ലാമറ്റം, കുരിശുമല , എള്ളൂക്കാല എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.