തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, ആലപ്പുഴയും തിരുവനന്തപുരവും തിരിച്ചു പിടിച്ച് യു.ഡി.എഫ്, കണ്ണൂരില്‍ കെ. സുധാകരന്‍, ആറ്റിങ്ങലില്‍ എല്‍.ഡി.എഫ്.

Spread the love

സ്വന്തം ലേഖകൻ

തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, തൃശ്ശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിൽ 3018 വോട്ടിനാണ് മുന്നിൽ എത്തിയത്.മാറി മറിഞ്ഞ് ലീഡ് നിലകൾ. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ.

കോട്ടയത്ത് ഫ്രാന്‍സീസ് ജോര്‍ജിനെ വീഴ്ത്തി തോമസ് ചാഴികാടന്‍ ലീഡ് നില ഉയര്‍ത്തുന്നു. ആലപ്പുഴയും തിരുവനന്തപുരവും തിരിച്ചു പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫ്, കണ്ണൂരില്‍ കെ. സുധാകരനും ആറ്റിങ്ങലില്‍ എല്‍.ഡി.എഫുമാണ് മുന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ‍ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ പോരിനിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ മുരളീധരനും ബി ജെ പിക്കായി സുരേഷ് ഗോപിയുമായിരുന്നു കളത്തിൽ.

ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. സുരേഷ് ഗോപിക്ക് വേണ്ടി ശക്തമായ പ്രചരണമായിരുന്നു ബി ജെ പി ഇവിടെ നടത്തിയത്. നരേന്ദ്ര മോദി ഉൾപ്പെടെ സുരേഷ് ഗോപിക്കായി പ്രചരണത്തിന് എത്തിയിരുന്നു.