വൈദ്യുതി അനുബന്ധ മരണങ്ങൾ തുടർക്കഥയാകുന്നു,ഹൈക്കേടതി ഉത്തരവ് കാറ്റിൽ പറത്തി കെഎസ്ഇബി
സ്വന്തം ലേഖകൻ
പത്തനംതിട്ട : വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി പൊതുജനങ്ങളെ സുരക്ഷിതരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതെ കെഎസ്ഇബി. ലൈൻ പൊട്ടി വീഴുന്നതടക്കമുള്ള വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാ നടപടികളും 6 മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പു നൽകിയിട്ടു 13 വർഷം കഴിഞ്ഞു. അപകട മരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ എങ്ങുമെത്തിയില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് 2 പേർ മരിച്ചതിനെ ത്തുടർന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതേ വിഷയത്തിൽ ഹൈക്കോടതിയുടെ തന്നെ ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു കേസ്.
Third Eye News Live
0