video
play-sharp-fill

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തെറ്റുകാരനെങ്കിൽ പടിക്ക് പുറത്ത്; സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തെറ്റുകാരനെങ്കിൽ പടിക്ക് പുറത്ത്; സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Spread the love

സ്വന്തം ലേഖകൻ

 

കോട്ടയം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് എതിരായ കേസിൽ കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എൽദോസിന്റെ ഭാഗം കേൾക്കേണ്ടത് സ്വാഭാവിക നീതിയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലന്നും വി ഡി സതീശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പൊലീസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിയോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു .കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.