
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക് കുരുക്ക് മുറുകുന്നു. എംഎൽഎ കോവളത്ത് വച്ച് യുവതിയെ ആക്രമിക്കുന്നത് നേരിൽ കണ്ടുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധിപറയും. സെപ്തംബർ 14ന് കോവളത്തെ സൂയിസൈഡ് പോയിന്റിന് സമീപത്ത് വച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയും യുവതിയും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് അക്രമം നടന്നു. ഇത് നേരിൽ കണ്ടു എന്നാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ തന്നെ കാറിൽ എംഎൽഎയും യുവതിയും ഉണ്ടായിരുന്നു. കാര്യം തിരക്കിയപ്പോൾ ഇത് തന്റെ ഭാര്യയാണ് എന്നായിരുന്നു എംഎൽഎയുടെ മറുപടിയെന്നും പൊലീസുകാർ നൽകിയ മൊഴിയിൽ പറയുന്നു. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി എൽദോസിനെതിരായാൽ അറസ്റ്റ് നടപടികളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുമെന്നാണ് സൂചന.