കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പെരുമ്ബാവൂര്‍ പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറയുന്നു.
ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്.
ഡിവൈഎഫ്‌ഐക്കാരാണ് മര്‍ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എംഎല്‍എയുടെ ഡ്രൈവറുടെ മുഖത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group