
സ്വന്തം ലേഖിക
കോട്ടയം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എതിരായ പരാതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ബാറിലെ അഭിഭാഷകര്‍ അടക്കം മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്കരിച്ച് ബാര്‍ അസോസിയേഷൻ്റെ പ്രതിഷേധം.
ക്രിമിനല്‍ കേസില്‍ കക്ഷിക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്തതിന്റെ പേരില്‍ കോട്ടയം ബാറിലെ അഭിഭാഷകന് ജോസ് ജെ. ചെരുവില്‍ അടക്കം മൂന്ന് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. എല്‍ദോസിനെതിരെ പരാതി നല്കിയ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് കോട്ടയം ബാര്‍ അസോസിയേഷന് ഗവേണിംഗ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. അഭിഭാഷകവൃത്തിയുടെ മേലുള്ള പൊലീസിൻ്റെ കടന്നുകയറ്റത്തിലും, അഭിഭാഷകരെ പരക്കെ ആക്രമിക്കുന്ന രീതിയിലും, അഭിഭാഷകന് നിയമം നല്കുന്ന പരിരക്ഷ ഉപയോഗിച്ച് ഉപജീവനം നടത്താനാവാത്ത സാഹചര്യം സൃഷ്ടിക്കുന്ന പൊലീസ് ഗുണ്ടായിസത്തിലും യോഗം പ്രതിഷേധിച്ചു.
കോട്ടയം ജില്ലാ കോടതി സെന്ററിലെ എല്ലാ കോടതികളിലെയും നടപടികളില്‍ നിന്നും അഭിഭാഷകര്‍ വിട്ടുനില്‍ക്കുവാന്‍ കോട്ടയം ബാര്‍ അസോസിയേഷന് ഗവേണിങ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ജില്ലയിലെ എല്ലാ കോടതികളിലും അസോസിയേഷന് ഇന്ന് കോടതി ബഹിഷ്കരിച്ചു.