
മട്ടന്നൂർ : കാണാതായ വായോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ മരുതായി നാലാങ്കേരിയിലെ ടി.കെ നബീസയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ കാണാതായതിനെ തുടർന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് നബീസയെ കാണാതായത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ വീടിനടുത്ത പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പറമ്പിൽ ചക്ക പറിക്കാൻ പോയതെന്നാണ് സംശയം.തോട്ടി പിടിച്ച നിലയില്‍ പറമ്ബില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മട്ടന്നൂർ പോലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ചക്കരക്കല്‍ മൗവഞ്ചേരി കീരിയോട് സ്വദേശിയായ ഇവർ കഴിഞ്ഞ രണ്ടു വർഷമായി നാലാങ്കേരിയിലാണ് താമസം.