കുറ്റ്യാടിയിൽ കറങ്ങികൊണ്ടിരുന്ന ഫാൻ കത്തിവീണ് ബെഡിന് തീപ്പിടിച്ചു ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു

Spread the love

കോഴിക്കോട് : കുറ്റ്യാടിയിൽ വീട്ടിലെ വാൾഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു.

video
play-sharp-fill

വളയം ചുണ്ടേമ്മൽ പാത്തുവാണ് (75) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഷോർട്ട്സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ ഉരുകി ചുമരിൽ നിന്ന് വേർപെട്ട് കിടപ്പുമുറിയിലെ സോഫയിൽ പതിക്കുകയായിരുന്നു.ഈ തീ കിടക്കയിലേക്കും പടരുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്, പക്ഷാഘാതം വന്ന് അനങ്ങാനും സംസാരിക്കാനും കഴിയാതെ കിടക്കുകയായിരുന്ന പാത്തുവിന് മുറിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ വീട്ടിന് പുറത്തായിരുന്നു. തീയുടെ ചൂടുകാരണം ജനൽ ഗ്ലാസ് പൊട്ടി പുറത്തേക്ക് പുകയുയർന്നതോടെയാണ്  അയൽക്കാരും മക്കളും വിവരം അറിഞ്ഞത്, ഓടിയെത്തി തീയണച്ച് പാത്തുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ  മരണപ്പെടുകയായിരുന്നു.

 

ബുധനാ ഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് മരണം.

 

കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്ക് നിട്ടൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.