കോഴിക്കോട് വടകരയിൽ വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : വടകര തോടന്നൂരിൽ വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

ചെറിയപാലയുള്ളതിൽ രാജൻ്റെ ഭാര്യ വത്സലയാണ് (70) മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

സമീപത്തെ വീട്ടിലേക്ക് പോകുമ്പോൾ പള്ളിക്കുന്ന് താഴെ വയലിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ: മിജിൽ രാജ്. മരുമകൾ: അഡ്വ ശ്രീഷ്‌ണ.