video
play-sharp-fill

റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; ബൈക്ക് യാത്രികൻ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; നാട്ടുകാരും വഴിയാത്രക്കാരും മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിന്റെ തിരക്കിൽ; അരമണിക്കൂറിലധികം റോഡിൽ ചോരവാർന്ന കിടന്ന വയോധികന് ദാരുണാന്ത്യം; വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് പരിക്കേറ്റ വയോധികന്‍ ചോര വാര്‍ന്ന് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ അരമണിക്കൂറിലധികം നേരമാണ് റോഡില്‍ കിടന്നത്.

വഴിയാത്രക്കാരും നാട്ടുകാരും വയോധികനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ കാഴ്ചക്കാരായി നിന്ന ദയനീയ കാഴ്ച പുറത്തുവന്നു. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്നയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ തലയിടിച്ച് വീണ വയോധികന് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാരും വഴിയാത്രക്കാരും തയ്യാറായില്ല. ചിലര്‍ രക്ഷിക്കുന്നതിന് പകരം മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അരമണിക്കൂര്‍ നേരമാണ് ചോര വാര്‍ന്ന് വയോധികന്‍ റോഡരികില്‍ കിടന്നത്. ഈസമയത്ത് വയോധികനെ ആശുപത്രിയില്‍ ആക്കാന്‍ പോലും മെനക്കേടാതെ അപകടം ഉണ്ടാക്കിയ ബൈക്ക് ഓടിച്ച യാത്രികന്‍ മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതിനിടെ ആ വഴി വന്ന ഷാനവാസ് എന്നയാളാണ് വയോധികനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.