video
play-sharp-fill

വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

വീട്ടിലെ 25 അടി താഴ്ചയുള്ള കിണറിൽ വീണ് വയോധികന് ദാരുണാന്ത്യം

Spread the love

കൊച്ചി: എറണാകുളത്ത് വയോധികൻ സ്വന്തം വീട്ടിലെ കിണറിൽ വീണ് മരിച്ചു. അശമന്നൂർ ചെറുകുന്നം വലിയപറമ്പിൽ വീട്ടിൽ ദിവാകരൻ (86) ആണ് മരിച്ചത്.

25 അടി താഴ്ചയുള്ള കിണറിലാണ് ഇദ്ദേഹം വീണത്. കിണറ്റില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം.

ഉടന്‍ തന്നെ പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group