ആലുവയിൽ കടന്നൽ കുത്തേറ്റ് വായോധികന് ദാരുണാന്ത്യം ; മകൻ പരിക്കുകളോടെ ചികിത്സയിൽ

Spread the love

ആലുവ :  കടന്നൽ കുത്തേറ്റ് വായോധികൻ മരിച്ചു. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ(70) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ സമീപത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇദ്ദേഹത്തിന്റെ മകൻ പ്രഭാതിനും കടന്നൽ കുത്തേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group