കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം ; കെഎസ്ഇബിയുടെ അനാസ്ഥയെന്ന ആരോപണവുമായി നാട്ടുകാർ

Spread the love

കാസർഗോഡ് : കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.

video
play-sharp-fill

ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ കുഞ്ഞിരാമൻ(65)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ തോട്ടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപയോഗശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണതെന്നും പൊട്ടിവീണ ലൈനിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നും സ്ഥലം ഉടമ വേണു പറഞ്ഞു. എന്നാൽ ലൈനിലെ സപ്ലൈ കട്ട് ചെയ്തിരുന്നുവെന്നാണ് കെഎസ്ഇബിയുടെ വാദം. മറ്റാരോ ആവശ്യത്തിനായി ലൈൻ കണക്ട‌് ചെയ‌്ത് ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലേക്ക് അടയ്ക്ക പറിക്കാനായി പോയ കുഞ്ഞിരാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോസ്‌ദുർഗ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.