
കോഴിക്കോട് : അരിക്കുളത്ത് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം.
കാരയാട് തറമലങ്ങാടി വേട്ടർകണ്ടി ചന്തു (80) ആണ് മരിച്ചത്. കോഴിക്കോട് അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



