‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ ; ബിവ്റേജസ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് 10 രൂപ കടം ചോദിച്ച വയോധികന് മർദനം ; മർദിച്ചയാൾ വിരമിച്ച സൈനിക ഉദ്യോ​ഗസ്ഥനാണെന്ന് സൂചന

Spread the love

തിരുവനന്തപുരം: പാറശാല ബിവ്റേജസ് ഔട്ട്ലെറ്റിന് മുൻപിൽ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മർദനം. ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശാല ജം​ഗ്ഷനിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികൻ.

ഇതിനിടെ മദ്യം വാങ്ങി ഇറങ്ങിയ ആളോട് വയോധികൻ പത്ത് കൂപ കടം ചോദിച്ചു. ഉടനെ ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ച് ഇയാൾ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട വയോധികൻ ഔട്ട്ലെറ്റിൽ സ്ഥിരം എത്താറുണ്ടെന്നും കടം വാങ്ങാറുണ്ടെന്നും ഔട്ട്ലെറ്റിലെ ജീവനക്കാർ പറഞ്ഞു. മർദിക്കുന്നത് പൊലീസാണെന്ന് അവകാശപ്പെട്ടതിനാൽ ആരും തടയാൻ ചെന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. മർദിച്ചയാൾ വിരമിച്ച സൈനിക ഉദ്യോ​ഗസ്ഥനാണെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group