
കടം വാങ്ങിയ 23 ലക്ഷം രൂപ തിരികെ ചോദിച്ചതിന് മലപ്പുറത്ത് വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനം ; വേങ്ങര സ്വദേശി അസൈനും ഭാര്യക്കുമാണ് മർദ്ദനമേറ്റത്
മലപ്പുറം : വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനം. ഒന്നരവർഷം മുമ്പ് കടം കൊടുത്ത 23 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് ആക്രമണം ഉണ്ടായത്.
വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റിരിക്കുന്നത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കള്‍ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടില്‍ കയറി മർദിച്ചെന്നാണ് അബ്ദുള്‍ കലാമിൻ്റെ പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒന്നര വർഷമായി പണം തിരികെ നല്‍കിയില്ലെന്ന് അസൈൻ പറയുന്നു. എന്നാല്‍ പണം നല്‍കാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്.
Third Eye News Live
0