ബാലരാമപുരത്ത് വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കത്തികരിഞ്ഞ നിലയിൽ

Spread the love

തിരുവനന്തപുരം : ബാലരാമപുരത്ത് വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാൽക്കോണത്തെ വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭർത്താവ് പ്രാർത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്‌തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group