വടിവാളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ കസേരകൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികൾ: വൈറലായി വീഡിയോ

Spread the love

ചെന്നൈ: ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ മനക്കരുത്ത് കൊണ്ട് നേരിട്ട വൃദ്ധ ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ട് അടിച്ചോടിച്ചത്.

video
play-sharp-fill

പിന്നിലൂടെ വന്ന കള്ളൻ തോർത്ത് ഉപയോഗിച്ച് കസേരയിലിരിക്കുന്ന ഗൃഹനാഥന്റെ കഴുത്തിൽ കുരുക്കുന്നത് വീഡിയോയിൽ കാണാം. ശബ്ദം കേട്ട് ഇദ്ദേഹത്തിന്റെ ഭാര്യയും വീടിനകത്ത് നിന്ന് പുറത്തേക്ക് വരുന്നു. തുടർന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവർ രണ്ടുപേരും ചേർന്ന് അടിച്ചോടിക്കുകയാണ്.

[youtube https://www.youtube.com/watch?v=oZBaK2ZuDsw]

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group