video
play-sharp-fill
തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ച ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് 50 % മാനവേതനം അനുവദിക്കണം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ച ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് 50 % മാനവേതനം അനുവദിക്കണം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

സ്വന്തം ലേഖകൻ

ആലപ്പുഴ : ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് സമയത്ത് സംവരണ നറുക്കെടുപ്പ്, മാതൃകാ പെരുമാറ്റച്ചട്ടം, സ്വീകരണ വിതരണ കേന്ദ്രങ്ങളിലെ ചുമതലകൾ , ആന്റീ ഡീസ്‌ഫേസ്‌മെന്റ്, വോട്ടെണ്ണൽ, തുടർപ്രവർത്തനങ്ങൾ, പുതിയ ഭരണസമിതി സത്യപ്രതിജ്ഞ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി തെരഞ്ഞടുപ്പ് തുടങ്ങിയ ചുമതലകൾ നിർവഹിച്ച ജീവനക്കാർക്ക് മാനവേതനം നൽകേണ്ടത് അ്ത്യാവശ്യമാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രൽ രജിസ്‌ട്രേഷൻ ആഫീസർ, അസി.ഇലക്ട്രൽ രജിസ്‌ട്രേഷൻ ആഫീസർ,ഇലക്ഷൻ ക്ലർക്ക് എന്നിവർക്ക് അടിസ്ഥാന ശമ്പളവും മറ്റ് എല്ലാം ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിന്റെ 50% മാനവേതനമായി നൽകണമെന്ന് ജില്ലാ പഞ്ചായത്ത് ഡയറക്ടർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group