video
play-sharp-fill

എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തം; ഒരു ബോഗി പൂര്‍ണമായും കത്തി; അട്ടിമറിയെന്ന് സംശയം; നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്

എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തം; ഒരു ബോഗി പൂര്‍ണമായും കത്തി; അട്ടിമറിയെന്ന് സംശയം; നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനില്‍ വീണ്ടും തീപിടിത്തം.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

ഏറ്റവും പിറകിലെ മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് അഗ്നിബാധ ഉണ്ടായത്. ബോഗി പൂര്‍ണമായും കത്തിനശിച്ചു.

സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്.

റയില്‍വേ ‘ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരാനാകാത്തത് പ്രതിസന്ധിക്കിടയാക്കി.