video
play-sharp-fill

ഷാരൂഖ് സെയ്‌ഫി ട്രെയിനില്‍ കയറിയത് യാത്രക്കാരെയെല്ലാം കൊല്ലുക എന്ന ഉദ്ദേശത്തോടെ; നടന്നത് ജിഹാദി പ്രവര്‍ത്തനമെന്ന് എൻഐഎ; ഏലത്തൂര്‍ ട്രെയിൻ തീവെയ്പ് കേസില്‍ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ഷാരൂഖ് സെയ്‌ഫി ട്രെയിനില്‍ കയറിയത് യാത്രക്കാരെയെല്ലാം കൊല്ലുക എന്ന ഉദ്ദേശത്തോടെ; നടന്നത് ജിഹാദി പ്രവര്‍ത്തനമെന്ന് എൻഐഎ; ഏലത്തൂര്‍ ട്രെയിൻ തീവെയ്പ് കേസില്‍ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

കോഴിക്കോട്: ഏലത്തൂര്‍ ട്രെയിൻ തീവയ്പ് കേസില്‍ എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.

കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
ജിഹാദി പ്രവര്‍ത്തനമാണ് നടന്നതെന്നും എൻ ഐ എ വ്യക്തമാക്കി.

പ്രതി ഓണ്‍ലൈൻ വഴിയാണ് ഭീകര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. യാത്രക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് എലത്തൂര്‍ വച്ചാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സ്‌പ്രസ് ട്രെയിനില്‍ യാത്രക്കാരൻ സഹയാത്രികര്‍ക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ക്ക് പൊള്ളലേറ്റിരുന്നു.

പിന്നീട് തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്.