മരണത്തിലേക്ക് നീങ്ങുന്ന യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു; വിശാഖനെ കുരുക്കിയത് വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍; യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പദ്ധതിയിട്ടു; തെളിവെടുപ്പിനായി പൊലീസ് ഇൻഡസ്ട്രി സീൽ ചെയ്തു;പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും പ്രതി പീഡനത്തിന് ഇരയാക്കി; എലത്തൂർ കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

 

 

കോഴിക്കോട്: കക്കോടിയില്‍ വര്‍ക് ഷോപ്പില്‍ കൊല്ലപ്പെട്ട യുവതിയുമായി ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ വൈശാഖന്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രതിയുടെ മൊഴി.

video
play-sharp-fill

വര്‍ഷങ്ങളായി ബന്ധം തുടര്‍ന്നുവന്ന വൈശാഖനോട് അകന്ന ബന്ധു കൂടിയായ യുവതി വിവാഹ അഭ്യര്‍ഥന നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിവാഹിതനായ പ്രതിക്ക് യുവതിയുടെ ഈ ആവശ്യം അംഗീകരിക്കാനായില്ല.

യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വര്‍ക് ഷോപ്പില്‍ കഴുത്തില്‍ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂള്‍ തട്ടിമറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാൽ എലത്തൂർ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാൻ സഹായിച്ചത്.

യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാൽ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇൻഡസ്ട്രി സീൽ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.