
കോഴിക്കോട്: എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട ദിവസം യുവതി കൗൺസലിങ് സെന്ററിലെ കൗൺസിലർക്കയച്ച വാട്ട്‌സ്‌ആപ്പ് സന്ദേശമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
താൻ ആത്മഹത്യ ചെയ്യില്ലെന്നും, കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെടുകയാണെങ്കിൽ അതിന് കാരണം വൈശാഖനാകുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. മരിച്ച ദിവസം രാവിലെ 9.20-നാണ് യുവതി സന്ദേശമയച്ചത്.
പെണ്‍സുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


